ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു
Monday, August 7, 2017 1:17 AM IST
ബംഗളൂരു: സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണിൻറെ സുവർണ ക്ലിനിക്ക് വിദ്യാർഥികൾക്കായി നല്കുന്ന ഹെൽത്ത് കാർഡുകളുടെ വിതരണം കമ്മനഹള്ളിയിലെ ജ്യോതി ഹൈസ്കൂളിൽ നടന്നു.

കാർഡ് വിതരണത്തിൻറെ ഉദ്ഘാടനം ശാഖാ ചെയർമാൻ കെ.ജെ ബൈജു സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീവന് നല്കിക്കൊണ്ട് നിർവഹിച്ചു. കണ്‍വീനർ പി.സി. ഫ്രാൻസിസ്, യുത്ത് കണ്‍വീനർ വിഷ്ണു നായർ, വിഷ്ണു സുരേഷ്, രാഹുൽ റാണ, സി.എ. ജോണ്‍സണ്‍, മാത്യു ജോസഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.

ജ്യോതി സ്കൂളിലെ ആയിരത്തിൽപരം കുട്ടികൾക്കാണ് ഒരു വർഷത്തേക്ക് സൗജന്യ നിരക്കിൽ സുവർണ ക്ലിനിക്കിലെ ഹെൽത്ത് കാർഡ് വിതരണം ചെയ്തത്. ക്ലിനിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ: 944817 2775, 9980122704.