കർണാടക പ്രവാസി കോണ്‍ഗ്രസിന്‍റെ ദാസറഹള്ളി മണ്ഡലം കണ്‍വൻഷൻ
Monday, August 7, 2017 6:28 AM IST
ബംഗളൂരു: കർണാടക പ്രവാസി കോണ്‍ഗ്രസിന്‍റെ ദാസറഹള്ളി മണ്ഡലം കണ്‍വൻഷൻ ചിക്കസാന്ദ്രയിലുള്ള അനുഭവ കണ്‍വൻഷൻ ഹാളിൽ വച്ചു നടത്തപ്പെട്ടു. അസഹിഷ്ണതയ്ക്കും ഇന്ന് ദേശവ്യാപകമായി നടക്കുന്ന ജനാതിപത്യ ധ്വംസനത്തിനും എതിരെ നാം ഒന്നിച്ചു പോരാടുവാൻ അധ്യക്ഷ പ്രസംഗം നടത്തിയ പ്രസിഡന്‍റ് സത്യൻ പുത്തൂർ ആവശ്യപ്പെട്ടു.

ദാസറഹള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജഗദീഷ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി വിനു തോമസ്, അലക്സ് ജോസഫ്, ബിനു ദിവാകരൻ, ബിജോയ് ജോണ്‍, എൻ വത്സൻ, ബെൻസണ്‍, ജിജോ വർഗീസ്, ആന്‍റണി രാജ് , ജോജോ ജോർജ്, ഉത്തമൻ നായർ, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.