തോമസ് പുല്ലാട്ട് അച്ചന് യാത്രയയപ്പും ലോയിസ് നീലൻകാവിലിന് സ്വീകരണവും
Wednesday, August 9, 2017 7:53 AM IST
ഹൈഡൽബെർഗ്: കഴിഞ്ഞ ഒരു ദശവർഷത്തിലധികം ഹൈഡൽബെർഗ് സീറോ മലബാർ ഇടവകയുടെ ഇടയനും സാരഥിയുമായിരുന്ന തോമസ് പുല്ലാട്ട് അച്ചൻ തന്‍റെ ജർമനിയിലെ പ്രേഷിത പ്രവർത്തനം അവസാനിപ്പിച്ച് കേരളത്തിലേക്കു മടങ്ങുകയാണ്. സീറോ മലബാറുകാർക്ക് മാത്രമല്ല, മറ്റ് റീത്തകളിലും സമുദായത്തിലും പെട്ട എല്ലാവർക്കും ആത്മീയ ഗുരുവും, സ്നേഹിതനും സഹോദരനുമായിരുന്നു പുല്ലാട്ട് അച്ചൻ.

അടുത്ത സെപ്റ്റംബർ മൂന്നിനു ഞായറാഴ്ച സെന്‍റ് ബോണിഫാസിയോസ് പള്ളിയിൽ വൈകുന്നേരം നാലിനു തോമസ് അച്ചന്‍റെ പ്രധാന കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും. തുടർന്ന് ഹിൽഡാ സ്ട്രാസെ 6 ലെ പാരിഷ് ഹാളിൽ വച്ചു അദ്ദേഹത്തിന് യാത്രയയപ്പ് നൽകും. ഈ അവസരത്തിൽ അദ്ദേഹത്തിന് വ്യക്തിപരമായി യാത്രാമൊഴി പറയാനും അവസരം ഉണ്ടായിരിക്കും.

ഇതിനു ശേഷം ഹൈഡൽബെർഗ് സീറോ മലബാർ ഇടവകയുടെ പുതിയ ഇടയനായി വരുന്ന ഫാ.ലോയിസ് നീലൻകാവിലിന് സമുചിതമായ വരവേൽപ്പു നൽകും. പുതിയ ഇടയനെ വ്യക്തപരമായി പരിചയപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കും. പാരിഷ് ഹാളിൽ വച്ചു നടത്തുന്ന യായ്രയപ്പ്, വരവേൽപ്പ് പരിപടികൾക്ക് ശേഷം കാപ്പി സൽക്കാരം ഉണ്ടായിരിക്കും. വിശുദ്ധ കുർബ്ബാനയിലേക്കും, മറ്റ് പരിപാടികളിലേക്കും ഹൈഡൽബെർഗിലും പരിസരങ്ങളിലുമുള്ള എല്ലാ മലയാളി കുടുബങ്ങളെയും, ബഹുമാനപ്പെട്ട വൈദികരെയും, കന്യാസ്ത്രികളെയും, ജർമൻ സുഹൃത്തുക്കളെയും ഹൈഡൽബെർഗ് സീറോ മലബാർ ഇടവക പ്രതിനിധികൾ ഹാർദ്ദവമായി ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : മൈക്കിൾ കിഴുകണ്ടയിൽ ഫോണ്‍ 017672847136; റോയി നാåതാംകളം ഫോണ്‍ 06233 990571; തോമസ് പറത്തോട്ടാൽ ഫോണ്‍ 06244 928658; ആർലിൻ ക്ലീറ്റസ് ഫോണ്‍ 0152 14971324

റിപ്പോർട്ട്: ജോർജ് ജോണ്‍