ആത്മാഭിഷേക നിറവിൽ ക്രോയിഡോണ്‍ നൈറ്റ് വിജിൽ ഒന്നാം വർഷത്തിലേക്ക്
Wednesday, August 9, 2017 8:01 AM IST
ലണ്ടൻ:ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന ന്ധക്രോയിഡോണ്‍ നൈറ്റ് വിജിൽ ദൈവ കൃപയാൽ ഒരു വർഷം പൂർത്തിയാക്കുന്നു. ഒന്നാം വർഷികത്തോടനുബന്ധിച്ചു ഓഗസ്റ്റ് 11 വെള്ളിയാഴ്ച അഭിഷേക നിറവേകുന്ന ആത്മീയ ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 2.30 മുതൽ ആരംഭിച്ച് രാത്രി 12.30 വരെ തുടരും .
അനേകർക്ക് വരദാനഫലങ്ങളുടെ നിറവ് നൽകപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഇത്തവണ സെഹിയോൻ യൂറോപ്പിലെ പ്രമുഖ വചന പ്രഘോഷകൻ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും.

പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ചെറിയാൻ സാമുവേൽ , സാബു ,ജെറി കെ ജോസ് എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, കുന്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. ആത്മാഭിഷേകത്തിന്‍റെ അനുഗ്രഹ പൂർത്തീകരണമായ നൈറ്റ് വിജിലിന്‍റെ വാർഷിക ശുശ്രൂഷകളിലേക്ക് സംഘാടകർ ഏവരെയും ക്ഷണിക്കുന്നു.

ക്രോയിഡോണ്‍ നൈറ്റ് വിജിലിനെപ്പറ്റിയുള്ള പ്രത്യേക പ്രോമോ വീഡിയോ കാണാം. https://youtu.be/XMAOdRETiws

അഡ്രസ്സ് :
CHURCH OF OUR FAITHFUL VIRGIN.
UPPER NORWOOD
SE19 1RT.

കൂടുതൽ വിവരങ്ങൾക്ക്: സിസ്റർ സിമി. 07435654094, ഡാനി 07852897570.

റിപ്പോർട്ട്: ബാബു ജോസഫ്