കെനിയയിൽ കെനിയാറ്റയ്ക്കു ലീഡ്
Thursday, August 10, 2017 12:55 AM IST
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ലെ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വോ​​ട്ടെ​​ണ്ണ​​ൽ അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ നി​​ല​​വി​​ലു​​ള്ള പ്ര​​സി​​ഡ​​ന്‍റ് ഉ​​ഹ്റു കെ​​നി​​യാ​​റ്റ ഏ​​റെ മു​​ന്നി​​ലാ​​ണെ​​ന്ന് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി. എ​​ൺ​​പ​​തു ശ​​ത​​മാ​​നം വോ​​ട്ടെ​​ണ്ണി​​യ​​പ്പോ​​ൾ കെ​​നി​​യാ​​റ്റ​​യ്ക്ക് 55ശ​​ത​​മാ​​നം വോ​​ട്ടു കി​​ട്ടി​​യെ​​ന്ന് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ന്‍റെ വെ​​ബ്സൈ​​റ്റി​​ൽ വ​​ന്ന അ​​റി​​യി​​പ്പി​​ൽ പ​​റ​​ഞ്ഞു. ഒ​​ഡിം​​ഗ​​യ്ക്ക് 44 ശ​​ത​​മാ​​നം വോ​​ട്ടേ കി​​ട്ടി​​യു​​ള്ളു.

എ​​ന്നാ​​ൽ ക​​മ്മീ​​ഷ​​ന്‍റെ കം​​പ്യൂ​​ട്ട​​ർ സി​​സ്റ്റം ഹാ​​ക്ക് ചെ​​യ്യ​​പ്പെ​​ട്ടെ​​ന്ന് എ​​തി​​ർ സ്ഥാ​​നാ​​ർ​​ഥി റെ​​യ്‌​​ല ഒ​​ഡിം​​ഗ ആ​​രോ​​പി​​ച്ചു. ക്ര​​മ​​ക്കേ​​ടു ന​​ട​​ന്നെ​​ന്ന ഒ​​ഡിം​​ഗ​​യു​​ടെ ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു പ​​ലേ​​ട​​ത്തും ക​​ലാ​​പം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ടു. ഇ​​തി​​ന​​കം മൂ​​ന്നു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും ഒ​​ഡിം​​ഗ പ​​റ​​ഞ്ഞു.

ഒ​​ഡിം​​ഗ​​യു​​ടെ നി​​ല​​പാ​​ട് കെ​​നി​​യ​​യി​​ൽ വ​​ൻ അ​​ക്ര​​മ​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​മോ എ​​ന്ന് ആ​​ശ​​ങ്ക പ​​ര​​ന്നു. 2007ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ​​ത്തു​​ട​​ർ​​ന്നു പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട ല​​ഹ​​ള​​യി​​ൽ ആ​​യി​​ര​​ത്തോ​​ളം പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യു​​ണ്ടാ​​യി.