വിദേശജോലി തേടുന്നവർക്ക് നോർക്കയുടെ പരിശീലനം
Thursday, August 10, 2017 12:56 AM IST
ബംഗളൂരു: വിദേശത്ത് ജോലി തേടുന്നവർക്കായി നോർക്ക റൂട്ട്സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ടി. ജോണ്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍റെ സഹകരണത്തോടെയാണ് പരിപാടി. ഓഗസ്റ്റ് 19ന് ബന്നാർഘട്ട റോഡിലെ ടി. ജോണ്‍ കോളജ് ഓഫ് നഴ്സിംഗിൽ നടക്കുന്ന പരിശീലനപരിപാടിയിൽ വിദേശരാജ്യങ്ങളിലെ സംസ്കാരം, തൊഴിൽ നിയമങ്ങൾ, ജോലിസാഹചര്യങ്ങൾ, വീസ, എമിഗ്രേഷൻ ചട്ടങ്ങൾ, തൊഴിൽ ഉടന്പടി, യാത്രാനിബന്ധനകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.

നഴ്സിംഗ് കഴിഞ്ഞ് വിദേശത്ത് ജോലിക്കു പോകാൻ തയാറെടുക്കുന്നവർക്കും അവസാനവർഷ വിദ്യാർഥികൾക്കും മുൻഗണന ലഭിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും സർട്ടിഫിക്കറ്റും നല്കും. രജിസ്ട്രേഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്കായിരിക്കും പരിശീലനത്തിന് അവസരം ലഭിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും norkarootsblr@gmail. com എന്ന ഇമെയിൽ വിലാസത്തിലോ 08025505090 എന്ന നന്പരിലോ ബന്ധപ്പെടണം.