ദ്വാരക പത്താം പീയൂസിന്‍റെ തിരുനാളിന് വെള്ളിയാഴ്ച തുടക്കം
ഡൽഹി: ദ്വാരകയുടെ സ്വർഗീയ മധ്യസ്ഥനായ വി. പത്താം പീയൂസിന്‍റെ തിരുനാളിന് സീറോ മലബാർ ഇടവകയിൽ ഓഗസ്റ്റ് 11ന് വെള്ളിയാഴ്ച തുടക്കമാകും. ഓഗസ്റ്റ് 11, 12,14,16,17,19 എന്നീ തീയതികളിൽ വൈകുന്നേരം 7,30ന് വി. കുർബാന, നൊവേനയും ഉണ്ടായിരിക്കും. 13ന് ഞായറാഴ്ച രാവിലെ 8.15ന് വി. കുർബാന, നൊവേന. 15നു രാവിലെ 8നു മാതാവിന്‍റെ സ്വരൂപം തിരുനാൾ, സ്വതാന്ത്ര്യാദിനാഘോഷം പതാക ഉയർത്തൽ. 18ന് വൈകിട്ട് 715ന് കൊടിയേറ്റത്തെ തുടർന്ന് വി. കുർബാന, നൊവേന. ഓഗസ്റ്റ് 11 മുതൽ 19 വരെയുള്ള തിരുകർമ്മങ്ങൾക്ക് ഫാ. മാത്യു അഴകനകുന്നേൽ, ഫാ. അനൂപ് നരിമറ്റത്തിൽ, ഫാ. ബെന്നി പാലാട്ടി, ഫാ. ജോസ് വട്ടക്കുഴി, ഫാ. ജൂലീസ് കറുകൻത്തറ, ഫാ. മാത്യു കിഴക്കൻച്ചിറ, ഫാ. സിജോ ഇടക്കരോട്ട് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഓരോ ദിവസത്തേയും പരിപാടികൾക്ക് വിവിധ കുടുംബയൂണിറ്റുകൾ നേതൃത്വം വഹിക്കും.

ഓഗസ്റ്റ് ഞായർ രാവിലെ 9ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ. മുഖ്യകാർമികനായി ഫാ. മാർട്ടിൻ പാലമറ്റവും തിരുനാൾ സന്ദേശം ഫാ. ഫ്രാൻസിസ് കർത്താനവും നൽകും. തുടർന്ന് പ്രദക്ഷിണവും സ്നേവിരുന്നും ഉണ്ടായിരിക്കും. 21 തിങ്കളാഴ്ച മരിച്ചവരുടെ ഓർമ്മദിനത്തോടനുബന്ധിച്ചു വൈകിട്ട് 7.30ന് കുർബാന, ഒപ്പീസ് എന്നിവ നടക്കും.