ജെറി അമൽദേവ് മെൽബണിൽ
Thursday, August 10, 2017 5:51 AM IST
മെൽബണ്‍: മെൽബണ്‍ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയുടെ ആതിഥേയത്വത്തിൽ നവംബർ അഞ്ചിനു ഞായറാഴ്ച വൈകുന്നേരം നാലിന് കിംഗ്സ്റ്റണ്‍സിറ്റി ഹാളിൽ പ്രസിദ്ധ സംഗീത സംവീധായകൻ ജെറി അമൽദേവ് ഒരുക്കുന്ന 'Sing, Australia with Jerry Amaldev' എന്ന സംഗീതപരിപാടി അരങ്ങേറും. മലയാള സംഗീത ലോകത്തെ ഗതാകാലസുഖസ്മരണയിലേക്ക് കൂട്ടിക്കൊണ്ട് പോകുവാൻ ശ്രവണ സുഗതമായ സംഗീതവിരുന്ന് ഒരുക്കിക്കൊണ്ട് മലയാളസിനിമയ്ക്ക് ഒത്തിരി നല്ല ഗാനങ്ങൾ സമ്മാനിച്ച അമൽദേവിന്‍റെ വരവ് മെൽബണിലുള്ള മലയാളികൾക്ക് ഒരുനല്ല സംഗീതരാവൊരുക്കും.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ