കൊളോണ്‍ പോർസിൽ ഓണാഘോഷം സെപ്റ്റംബർ രണ്ടിന്
Thursday, August 10, 2017 7:45 AM IST
കൊളോണ്‍: ഓണക്കോടിയുടുത്തും പൂക്കളമിട്ടും ഓണത്തപ്പനെ എതിരേൽക്കാൻ കൊളോണ്‍ പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോർസിലെ നാൽപ്പത്തിയഞ്ചിൽപ്പരം മലയാളി കുടുംബങ്ങൾ ഒന്നടങ്കം ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷത്തെ കുടുംബസംഗമവും ഓണാഘോഷവും സെപ്റ്റംബർ രണ്ടിിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് പോർസിലെ OT Ohmstrasse-- -83 ഹാളിൽ വിപുലമായ പരിപാടികളോടെ ആരംഭിക്കും.

വൈകുന്നേരം അഞ്ചു മുതൽ ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് വർണ വിസ്മയം തീർക്കുവാൻ വിവിധതരം കലാപരിപാടികളുടെ തയാറെടുപ്പുകൾ പുരോഗമിയ്ക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾക്കു പുറമെ കേരളത്തനിമയിൽ പരന്പരാഗത രീതികളോടെ മാവേലിയെ എതിരേൽക്കൽ, തിരുവാതിരകളി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഓണസദ്യക്ക് നേതൃത്വം നൽക്കുന്ന പാപ്പച്ചൻ പുത്തൻപറന്പിൽ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വിവിധ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: പാപ്പച്ചൻ പുത്തൻപറന്പിൽ 02203 369042

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ