ഫരീദാബാദ് രൂപത-മെന്‍റർ നെറ്റ്സ് വിഗ്യാൻ സമ്മിറ്റ് ശനിയാഴ്ച മയൂർ വിഹാറിൽ
Friday, August 11, 2017 5:34 AM IST
ന്യൂഡൽഹി: എട്ട് മുതൽ പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികളുടെ അഭിരുചി ശാസ്ത്രീയമായി പരിശോധിച്ചു കോഴ്സും കരിയറും സ്വയം കണ്ടെത്തുവാൻ സഹായിക്കുന്ന കരിയർ മാർഗനിർദേശക സെമിനാർ ഓഗസ്റ്റ് 12 ശനിയാഴ്ച മയൂർ വിഹാറിൽ സംഘടിപ്പിക്കുന്നു. മാർ കുര്യാക്കോസ് ഭരണികുളങ്ങരയും മോണ്‍ ജോസ് ഇടശേരിയും ചേർന്നു ഉദ്ഘാടനം നിർവഹിക്കും. ക്ലാസുകൾ നയിക്കുന്നത് നിഷാന്ത് സിൻഹ ഐഐടി, ഡൽഹി, സുജിത്ത് മറോളി ഐസ്ബി, ഡോ. വിനോദ് ജോസ് എഡിറ്റർക കാരവൻ, റോമി ചാക്കോ അഡ്വ. സുപ്രീംകോർട്ട്, ഫാ. ബെന്നി പാലാട്ടി, കെ.എസ് ദിലീപ് കുമാർ സിഇഒ മെന്‍റർ നെറ്റ്സ്, ബിജോ സെബാസ്റ്റ്യൻ ഓർഡിനേറ്റർ മെന്‍റർനെറ്റ്സ്.

രജിസ്റ്റർ ചെയ്യുവാൻ ബന്ധപ്പെടുക: 8089050002
www.mentornetz.com
Google play, Appstorekകളിൽ നിന്നും MENTORNETZ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്തും രജിസ്റ്റ്ർ ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌