മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്‍റെ അനുസ്മരണം: മെൽബണിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു
Friday, August 11, 2017 5:41 AM IST
മെൽബണ്‍: കോട്ടയം അതിരൂപതയുടെ സമാനതകളില്ലാത്ത ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്‍റെ അനുസ്മരണ ചടങ്ങുകൾ ഓഗസ്റ്റ് 19നു ശനിയാഴ്ച മെൽബണിൽ നടക്കും. വൈകിട്ട് ഏഴിനു വി. കുർബാനയോടുകൂടി മെൽബണിലെ മുഴുവൻ ക്നാനായ കുടുംബങ്ങളുടെ സഹകരണത്തോടുകൂടി പിതാവിന്‍റെ കുടുംബാംഗങ്ങളാണ് അനുസ്മരണാ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.

കോട്ടയം അതിരൂപതയുടെ ആത്മീയ വളർച്ചയ്ക്കും അംഗങ്ങളുടെ സാന്പത്തിക ഉന്നമനത്തിനും വേണ്ടി പ്രയത്നിച്ച മാർ കുര്യാക്കോസ് കുന്നശേരി പിതാവിനോടുള്ള സ്നേഹം ഉൗട്ടി ഉറപ്പിക്കാൻ വേണ്ടിയാണ് മെൽബണിലെ ക്നാനായ സഹോദരി സഹോദരങ്ങൾ ഈ അനുസ്മരണ ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കുന്നത്. കോട്ടയം അതിരൂപതയെ സുവർണ കാലഘട്ടത്തിലേക്കു നയിച്ച കുന്നശേരി പിതാവിന്‍റെ അനുസ്മരണ ചടങ്ങിലേക്ക് മെൽബണിലെ എല്ലാ ക്നാനായ മക്കളേയും സ്വാഗതം ചെയ്യുന്നതായി ഫിലിപ്പ് കന്പക്കാലുങ്കലും സൈമച്ചൻ ചാമക്കാലയും അറിയിച്ചു.

റിപ്പോർട്ട്: റെജി പാറയ്ക്കൽ