ജർമനിയിൽ നിന്നും ബാൾട്ടിക് റിസോർട്ടിലേക്ക് നഗ്ന വിമാനയാത്ര
Friday, August 11, 2017 7:44 AM IST
ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ ഒരു ട്രാവൽ ഏജൻസി കുറച്ചു നാളായി നടത്തിവരുന്ന ഒരു ചാർട്ടർ വിമാന സർവീസിലാണ് ഈ നഗ്ന യാത്ര. ജർമ്മൻ പട്ടണമായ എർഫൂർട്ടിൽ നിന്നും ബാൾട്ടിക്ക് കടലിൽ സ്ഥിതി ചെയ്യുന്ന ഒരു റിസോട്ടിലേക്കാണ് ഈ വിമാന യാത്ര. വിമാനം പറന്നു തുടങ്ങിയാൽ യാത്രക്കാർ വസ്ത്രങ്ങൾ ഉരിഞ്ഞ് നഗ്നരായി യാത്ര ചെയ്യണം എന്നതാണ് ഈ ട്രാവൽ ഏജൻസി നടത്തിവരുന്ന ചാർട്ടർ വിമാന യാത്രയിലെ വ്യവസ്ഥ.

ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പോലീസിലും, ജർമൻ കോടതിയിലും പരാതികൾ നൽകിയെങ്കിലും എന്തെങ്കിലും ശിക്ഷണ നടപടികൾക്ക് അവർ തയ്യാറായില്ല. ഈ ട്രാവൽ ഏജൻസി നടത്തിവരുന്ന ചാർട്ടർ വിമാന സർവീസിന്‍റെ വ്യവസ്ഥകൾ നേരത്തെ തന്നെ എല്ലാവരെയും അറിയിച്ചു അവരുടെ പൂർണ സമ്മതപത്രം എഴുതി വാങ്ങിയാണ് ഇവർ സർവീസ് നടത്തുന്നത്. ഇതിനെതിരെയുള്ള നടപടി വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കൈ കടത്തലാകുമെന്ന് നിയമപാലകർ പറയുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍