മലയാളം മിഷൻ പഠനകേന്ദ്രം പ്രവശനോത്സവം ഓഗസ്റ്റ് 15ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മലയാളം മിഷൻ പഠന കേന്ദ്രത്തിലേക്കുള്ള പ്രവേശാനോത്സവം ഓഗസ്റ്റ് 15 ചൊവ്വാഴ്ച രാവിലെ 10ന് ആർകെ പുരം സെക്ടർ നാലിലുള്ള ഡിഎംഎ സമുച്ചയത്തിൽ വച്ചു നടക്കപ്പെടും. ഡിഎംഎയുടെയും മലയാളി മിഷന്‍റെയും ഭാരവാഹികൾ പങ്കെടുക്കുന്ന പരുപാടിയിലേക്ക് ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 9810544738

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്