ജോർജ് കുര്യന് സ്വീകരണം നൽകി
Saturday, August 12, 2017 8:11 AM IST
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യനും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അംഗം സിസ്റ്റർ സ്നേഹ ഗിൽ എന്നിവർക്ക് ഡൽഹി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ഓഗസ്റ്റ് 10ന് യൂസഫ് സദനിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് അനിൽ കുട്ടോ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. ജോണ്‍ ദയാൽ, ഡെയ്സി പന്ന, മോണ്‍. സൂസെ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്