"കത്തോലിക്ക സഭാ വിജ്ഞാന കോശം ക്വിസിലൂടെ’ യുകെയിൽ വില്പനക്ക്
Saturday, August 12, 2017 8:14 AM IST
മാഞ്ചസ്റ്റർ: ഫാ. പോളച്ചൻ നായ്ക്കരകുടി എഴുതിയ "കത്തോലിക്ക സഭാ വിജ്ഞാന കോശം ക്വിസി’ലൂടെ എന്ന പുസ്തകം യുകെയിൽ വില്പനക്ക് തയാറായി. ബൈബിളിലെ സംഭവങ്ങളും അനുഭവങ്ങളും വളരെ ലളിതമായി മനസിലാക്കുവാനും ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്ന രീതിയിലുമാണ് 1200 ഓളം പേജുകൾ ഉള്ള പുസ്തകം തയാറാക്കിയിരിക്കുന്നത്. 2,26,608 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായിട്ടാണ് പുസ്തകം വിപണിയിൽ എത്തിച്ചിരിക്കുന്നത്.

1960 മാർച്ചിൽ പൗരോഹിത്യം സ്വീകരിച്ച അച്ചൻ പതിനാലോളം ഇടവകകളിലും വടവാതൂർ സെമിനാരിയിൽ തിയോളജി അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. 43 വർഷത്തെ അജപാലന ശുശ്രൂഷകൾക്കുശേഷം മുട്ടുചിറ വിയാനി ഹോളിൽ വിശ്രമ ജീവിതം നയിച്ചുവരവെയാണ് അദ്ദേഹം പുസ്തക രചനക്ക് തുടക്കം കുറിച്ചത്. അദ്ദേഹം രചിച്ച അൻപതാമത്തെയും അവസാനത്തേയും പുസ്തകമാണ് കത്തോലിക്കാ സഭയുടെ വിജ്ഞാന കോശം.

പോളച്ചന്‍റെ ഓർമയ്ക്കായി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ചേർന്ന് പൗളിൻ ചാരിറ്റി ട്രസ്റ്റ് എന്ന പേരിൽ ഒരു ചാരിറ്റിക്ക് തുടക്കം കുറിക്കുകയും അദ്ദേഹത്തിന്‍റെ പുസ്തകങ്ങൾ വിറ്റു ലഭിക്കുന്ന പണം മുഴുവനായും ദാരിദ്യ്രത്തിലും രോഗബാധിതരായി കഴിയുന്ന നാനാജാതി മതസ്ഥരായ ആളുകളുടെ ഉന്നമനത്തിനായിട്ടാവും വിനിയോഗിക്കുക.

മാഞ്ചസ്റ്റർ മലയാളിയും പോളച്ചന്‍റെ സഹോദരനുമായ തോമസ് സേവ്യർ ട്രസ്റ്റിന്‍റ് പ്രഥമ പ്രസിഡന്‍റും അരുണ്‍ കലയംകുന്നേൽ കുറുപ്പന്തറ സെക്രട്ടറിയുമാണ്.

വിവരങ്ങൾക്ക്: തോമസ് സേവ്യർ (യുകെ) 07535711193, 0091 8921639320, 0091 9447946481 (INDIA)

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ