മെൽബണിൽ സൂപ്പർ മെഗാ ഹിറ്റ് നാടകം "ഇമ്മിണി ബല്യ ഒന്ന്’
Saturday, August 12, 2017 8:24 AM IST
മെൽബണ്‍: മെൽബണിൽ കലയുടെ പുതുവസന്തം വിരിയിച്ച് മെൽബണ്‍ സൗത്ത്ഈസ്റ്റിൽ അനു ജോസ് സംവിധാനം ചെയ്ത അരങ്ങേറിയ സൂപ്പർ ഡ്യൂപ്പർ നാടകം "ഇമ്മിണി വല്യ ഒന്ന്’ ഒക്ടോബർ 22ന് (ഞായർ) അരങ്ങേറും. പെനോള കത്തോലിക് പെർഫോമൻസ് ആർട്സ് തീയേറ്ററിൽ വൈകുന്നേരം ആറിനാണ് പരിപാടി.

നാടകത്തിന് രൂപം നൽകിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയും സംവിധാനം അനു ജോസും പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ സംഗീതവും ജോയ് പനങ്ങാട് വസ്ത്രലങ്കാരവും നാടകത്തിന്‍റെ ടെക്നിക്കൽ ഡയറക്ടർ ആയി പ്രശസ്ത തീയേറ്റർ, ഡോക്യുമെന്‍ററി ഡയറക്ടർ ഡോ. സാം കുട്ടി പട്ടംങ്കരി, സൗണ്ട് കണ്‍ട്രോൾ ആൻഡ് ലൈറ്റിംഗ് നൈസണ്‍ ജോണ്‍, പരസ്യകല ആൻഡ് കല സംവിധാനം മധു പുത്തൻപുരയിൽ എന്നിവർ നിർവഹിക്കുന്നു.

പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത് ബഷീറായി സുനു സൈമണ്‍, കേശവൻ നായരായി അജിത് കുമാർ, സാറാമ്മയായി മിനി മധു, നാരായണിയുടെ ശബ്ദം നൽകിയ ബെനില അംബിക, ജയിൽ വാർഡൻമാരായി വിമൽ പോൾ ജോബിൻ മാണി, ജയിൽ പുള്ളികളായി ക്ലീറ്റസ് ആന്‍റണി, സജിമോൻ വയലുങ്കൽ, ഷിജു ജബാർ, പ്രദീഷ് മാർട്ടിൻ എന്നിവർ അരങ്ങു തകർത്തു. സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്ത നാടകം പുതിയ അനുഭവം ആയിരുന്നു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ