ഹരീഷ് വാസുദേവൻ പാരീസിൽ
Saturday, August 12, 2017 8:27 AM IST
പാരീസ്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കേരള ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ പാരീസിലെത്തി. സ്വിറ്റ്സർലൻഡിലെ ജനീവയിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

സ്വകാര്യ ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന ഹരീഷ് ഒരു തികഞ്ഞ പരിസ്ഥിതി സംരക്ഷണവാദിയാണ്. ഈഫൽ ടവറിനു സമീപത്തു ഒത്തു കൂടിയവരുമായി ഹരീഷ് സമകാലിക രാഷ്ട്രീയ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചു ചർച്ച നടത്തി.

വിദേശത്തു താമസമാക്കിയിരിക്കുന്ന പ്രവാസി സമൂഹത്തിന്, തങ്ങളുടെ രാജ്യങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്ന അറിവും സംസ്കാരവും കേരളത്തിലെ പൊതുസമൂഹത്തിലേക്ക് പകർന്നു നൽകാൻ കഴിഞ്ഞാൽ നമ്മുടെ നാട്ടിലെ സാമൂഹ്യവുമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഈഫൽ ടവറിനൊപ്പം ലൂവ്്ര മ്യൂസിയം, നെപ്പോളിയന്‍റെ മൃതശരീരം അടക്കം ചെയ്തിരിക്കുന്ന ആർമി മ്യൂസിയം, പാരീസിലെ നഗര കാഴ്ചകൾ തുടങ്ങിയവയും അദ്ദേഹം ചുറ്റിക്കണ്ടു. പാരീസിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന യുവാക്കളും വിദ്യാർഥികളും അവരുടെ കുടുംബങ്ങളുമാണ് ഹരീഷിനെ കാണാൻ ഈഫൽ ടവറിനു താഴെ ഒത്തു കൂടിയത്. ഡോ.അനസ് കെ.കെ. കൂടിക്കാഴ്ചക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ