ജർമനിയിൽ ട്രക്കുകൾക്ക് ഇലക്ട്രിക് ട്രാക്കുകൾ
Saturday, August 12, 2017 8:31 AM IST
ഫ്രാങ്ക്ഫർട്ട്: ജർമൻ ഹൈവേകളിൽ ട്രക്കുകൾ മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കും കടുത്ത മലിനീകരണവും കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഹൈവേകളിൽ ഇലക്ട്രിക് ട്രാക്കുകൾ നിർമിക്കുന്നു. ട്രക്കുകൾ പ്രത്യേക ഈ ട്രാക്കിലൂടെ മാത്രം ഓടുന്നതുകൊണ്ട് മത്സര ഓട്ടവും ഹൈവേയിലെ ഗതാഗത കുരുക്കും കുറയ്ക്കാനും സാധിക്കും. ട്രാക്കുകൾ നിർമിക്കാൻ ജർമൻ ഗതാഗത വകുപ്പ് ആവശ്യത്തിന് പണം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അലക്സാൻഡർ ഡോബ്രിന്‍റ് പറഞ്ഞു.

ഫ്രാങ്ക്ഫർട്ട് മുതൽ ഡാംസ്റ്റാട്ട് വരെ നിർമിക്കുന്ന ആദ്യ ഇലക്ട്രിക് ട്രാക്ക് സിസ്റ്റം ഈ വർഷാവസാനത്തോടെ ട്രക്കുകൾക്കായി തുറന്നു കൊടുക്കും.

റിപ്പോർട്ട്: ജോർജ് ജോണ്‍