ചെ​ന്നൈ​യി​ലേ​ക്കു പോ​യ ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു
Monday, August 14, 2017 5:51 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ചെ​ന്നൈ​യി​ലേ​ക്ക് പോ​യ ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ ഐ​രാ​വ​ത് എ​സി വോ​ൾ​വോ ബ​സി​ൽ തീ​പി​ടി​ത്തം. ചെ​ന്നൈ​യ്ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​രു​ന്നു അ​പ​ക​ടം.

43 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ബ​സി​ന്‍റെ എ​ൻ​ജി​ന്‍റെ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം സ്ഥ​ല​ത്തെ​ത്തി ബ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ത് ആ​ദ്യ​മാ​യ​ല്ല ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ക്കു​ന്ന​ത്. 2013 ഒ​ക്ടോ​ബ​റി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ലേ​ക്ക് പോ​യ ഐ​രാ​വ​ത് ബ​സ് മ​ഹ്ബൂ​ബ്ന​ഗ​റി​ൽ വ​ച്ച് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് 45 യാ​ത്ര​ക്കാ​ർ വെ​ന്തു​മ​രി​ച്ചി​രു​ന്നു.