വി​ദേ​ശ​ജോ​ലി തേ​ടു​ന്ന​വ​ർ​ക്ക് പ​രി​ശീ​ല​ന​വും ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റും
Monday, August 14, 2017 5:53 AM IST
ബം​ഗ​ളൂ​രു: വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ​ക്കാ​യി നോ​ർ​ക്ക റൂ​ട്ട്സ് പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

ടി. ​ജോ​ണ്‍ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി. ഓ​ഗ​സ്റ്റ് 19ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലെ ടി. ​ജോ​ണ്‍ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ സം​സ്കാ​രം, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ൾ, വീ​സ, എ​മി​ഗ്രേ​ഷ​ൻ ച​ട്ട​ങ്ങ​ൾ, തൊ​ഴി​ൽ ഉ​ട​ന്പ​ടി, യാ​ത്രാ​നി​ബ​ന്ധ​ന​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ക്കും.

ന​ഴ്സിം​ഗ് ക​ഴി​ഞ്ഞ് വി​ദേ​ശ​ത്ത് ജോ​ലി​ക്കു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കും അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ല്കും. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന നൂ​റു​പേ​ർ​ക്കാ​യി​രി​ക്കും പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും norkaro otsblr @gmail.comഎ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 080 25505090 എ​ന്ന ന​ന്പ​രി​ലോ ബ​ന്ധ​പ്പെ​ട​ണം.

നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യി​ലെ റി​യാ​ദി​ലു​ള്ള സ​നാ​ദ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ബി​എ​സ്‌സി ജ​ന​റ​ൽ ന​ഴ്സു​മാ​രു​ടെ റി​ക്രൂ​ട്ട്മെ​ന്‍റ് ഈ​മാ​സം 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​നും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യ്ക്കും www. jobsnorka.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.