ചെം​സ്ഫോ​ർ​ഡി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ 17 ന്
Monday, August 14, 2017 6:17 AM IST
ല​ണ്ട​ൻ: യു​കെ​യി​ലെ എ​സ​ക്സ് ഹി​ന്ദു സ​മാ​ജം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 17ന് (​ഞാ​യ​ർ) രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. ചെം​സ്ഫോ​ർ​ഡി​ലെ ബോ​സ്വെ​ൽ​സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ചെം​സ്ഫോ​ർ​ഡ് മേ​യ​ർ ഡ​ൻ​ങ്ക​ൻ ല്യൂം​ലി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കൂം.

ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ൾ പു​തി​യ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നൂ ന​ൽ​കു​ന്ന​തി​നാ​യി കൃ​ഷ്ണ വേ​ഷ​ധാ​രി​ക​ളാ​യ കു​ട്ടി​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യും കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നൂ​ബ​ന്ധി​ച്ച് നാ​ട്ടി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലെ മു​ഖ്യ ഇ​ന​മാ​യ ഉ​റി​യ​ടി മ​ത്സ​ര​വും ബ്ര​ഹ്മ​ശ്രീ പ്ര​സാ​ദ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യ​ഗോ​പാ​ല പൂ​ജ​യും ഈ ​വ​ർ​ഷ​ത്തെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത ന​ൽ​കും.

ഹൈ​ന്ദ​വാ​ചാ​ര​ങ്ങ​ൾ നി​ല​നി​ർ​ത്തി​കൊ​ണ്ടു​ത​ന്നെ വ​ള​ർ​ന്ന് വ​രു​ന്ന ത​ല​മു​റ​യ്ക്ക് ഭാ​ര​ത​ത്തി​ന്‍റെ സം​സ്കാ​ര​വും പൈ​തൃ​ക​വും പ​ക​ർ​ന്ന് ന​ൽ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക്: ചി​ത്ര അ​നൂ​പ് 07735 372 629, സു​ജാ​ത രാ​മു 07845 328 505, വി​നു വി.​ആ​ർ. 07877 815 987, ബോ​ബി വ​ല്ല്യ​ത്ത് 07921 565 949, ഷ​നി​ൽ അ​ന​ങ്ങ​ര​ത്ത് 07748 928 958.

വി​ലാ​സം: The Boswell's School,Burnham Road, Chelmsford,CM1 6LY.