ക​ൽ​ക്കാ​ജി പ​ള്ളി​യി​ൽ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, August 14, 2017 8:13 AM IST
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​ഫി​നി​ൽ ഇ​ഴ​രാ​ത്ത് സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, തി​രു​നാ​ൾ ഏ​ൽ​പ്പി​ക്ക​ൽ, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ന്നു.

ഓ​ഗ​സ്റ്റ് നാ​ല് മു​ത​ൽ ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​റോ​മ​ൽ ക​ന്യാ​പ​റ​ന്പി​ൽ, ഫ​രീ​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് ഇ​ട​ശേ​രി, ഫാ. ​മാ​ർ​ട്ടി​ൻ പ്ലാ​മൂ​ട്ടി​ൽ, ആ​ർ. റോ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്