വാ​ത്സിം​ഹാം തീ​ർ​ഥാട​നം സെ​പ്റ്റം​ബ​ർ 24ന്
Tuesday, August 15, 2017 8:01 AM IST
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്താ​യ വാ​ത്സിം​ഹാം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ കു​ടും​ബ​ങ്ങ​ളു​ടെ വാ​ർ​ഷി​ക തീ​ർ​ഥാ​ട​ന​വും 87-ാം പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും സെ​പ്റ്റം​ബ​ർ 24ന് (​ഞാ​യ​ർ) ന​ട​ക്കും.

രാ​വി​ലെ 11ന് ​പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും.

യു​കെ​യി​ലെ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഈ​സ്റ്റ് ല​ണ്ട​ൻ, വെ​സ്റ്റ് ല​ണ്ട​ൻ, മാ​ഞ്ച​സ്റ്റ​ർ, സൗ​ത്താം​പ്ട​ണ്‍, ഗ്ലാ​സ്കോ, ക​വ​ൻ​ട്രി, ലൂ​ട്ട​ൻ, ആ​ഷ്ഫോ​ർ​ഡ്, ഗ്ലോ​സ്റ്റ​ർ, ക്രോ​യി​ഡോ​ണ്‍, ലി​വ​ർ​പൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​ത്.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ പു​ന​രൈ​ക്യ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് യു​കെ ഓ​ർ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്കം​മൂ​ട്ടി​ൽ, ചാ​പ്ലി​ൻ ഫാ. ​ര​ഞ്ചി​ത്ത് മ​ഠ​ത്തി​പ​റ​ന്പി​ലും നേ​തൃ​ത്വം ന​ൽ​കും.

വി​ലാ​സം: National shrine, Friday Market Place, Walsingham, NR22 6EG.