ഓ​ണാ​വ​ധി: മൂ​ന്നാ​റി​ലേ​ക്കും കു​മ​ളി​യി​ലേ​ക്കും ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്പെ​ഷ​ൽ
Wednesday, August 16, 2017 4:24 AM IST
ബം​ഗ​ളൂ​രു: ഓ​ണാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നാ​റി​ലേ​ക്കും കു​മ​ളി​യി​ലേ​ക്കും സ്പെ​ഷ​ൽ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി. ആ​ദ്യ​മാ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് ക​ർ​ണാ​ട​ക സ്പെ​ഷ​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. മൂ​ന്നാ​റി​ലേ​ക്ക് രാ​ത്രി 9.10 നും ​കു​മ​ളി​യി​ലേ​ക്ക് രാ​ത്രി 8.38നു​മാ​ണ് സ​ർ​വീ​സു​ക​ൾ. ഈ ​ബ​സു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​ണാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി 27 പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ന​ട​ത്തു​ന്ന​ത്. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം മൈ​സൂ​രു​വി​ൽ നി​ന്നാ​ണ്. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച 23 ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് അ​വ​സാ​നി​ച്ച​തോ​ടെ കേ​ര​ള​ത്തി​ലേ​ക്ക് നാ​ലു സ​ർ​വീ​സു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​വ​യി​ലും ശ​ര​വേ​ഗ​ത്തി​ലാ​ണ് ബു​ക്കിം​ഗ് ന​ട​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​വ​ധി​ക്കു ശേ​ഷം തി​രി​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്കും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളു​ണ്ടാ​കും. അ​തേ​സ​മ​യം, കേ​ര​ള ആ​ർ​ടി​സി പ്ര​ഖ്യാ​പി​ച്ച എ​ട്ടു ബ​സു​ക​ളി​ലും ടി​ക്ക​റ്റ് തീ​ർ​ന്നു. കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.