ക്രോ​ളി​യി​ൽ "​ത​ണ്ട​ർ ഓ​ഫ് ഗോ​ഡ്’ ഓ​ഗ​സ്റ്റ് 19 ന്
Wednesday, August 16, 2017 4:46 AM IST
ല​ണ്ട​ൻ: വെ​സ്റ്റ് സ​സെ​ക്സ് കു​ട്ടി​ക​ൾ​ക്കാ​യി മു​ഴു​വ​ൻ​സ​മ​യ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളു​മാ​യി സെ​ഹി​യോ​ൻ യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ ഫാ.​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ സു​വി​ശേ​ഷ​വ​ത്ക​ര​ണം സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇം​ഗ്ലീ​ഷ് ധ്യാ​ന ശു​ശ്രൂ​ഷ "​ത​ണ്ട​ർ ഓ​ഫ് ഗോ​ഡ്’ ഓ​ഗ​സ്റ്റ് 19 ന് (​ശ​നി) ന​ട​ക്കും. ക്രോ​ളി​യി​ലെ സെ​ന്‍റ് വി​ൽ​ഫ്ര​ഡ് കാ​ത്ത​ലി​ക് സ്കൂ​ളി​ലാ​ണ് (ST.WILFRED WAY, RH 11 8 PG) ക​ണ്‍​വ​ൻ​ഷ​ൻ.

വി​വി​ധ​ങ്ങ​ളാ​യ ഭാ​ഷ​ക​ളും സം​സ്കാ​ര​വും ഇ​ട​ക​ല​ർ​ന്ന യൂ​റോ​പ്പി​ൽ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​ന്‍റെ വ​ലി​യ അ​ട​യാ​ള​മാ​യി മാ​റി​ക്കൊ​ണ്ട് അ​ദ്ഭു​ത​ക​ര​മാ​യ വി​ടു​ത​ലും രോ​ഗ​ശാ​ന്തി​യും പ​ക​ർ​ന്ന് അ​നേ​ക​രെ വി​ശ്വാ​സ ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ത​ണ്ട​ർ ഓ​ഫ് ഗോ​ഡ് രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ ആ​ണ് ന​ട​ക്കു​ക. കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ക്ലാ​സു​ക​ൾ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം ടീം ​ന​യി​ക്കും.

അ​രു​ന്ധ​ൽ ആ​ൻ​ഡ് ബ്രൈ​റ്റ​ണ്‍ അ​തി​രൂ​പ​ത ബി​ഷ​പ് റി​ച്ചാ​ർ​ഡ് മോ​ത്തി​ന്‍റെ അ​നു​ഗ്ര​ഹാ​ശീ​ർ​വാ​ദ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, കു​ന്പ​സാ​രം, സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗ്, കു​ട്ടി​ക​ൾ​ക്കു​ള്ള ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കും. വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജോ​യ് ആ​ല​പ്പാ​ട്ട് 07960000217.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്