2021 വ​രെ ല​ണ്ട​നി​ലെ ബി​ഗ് ബെ​ൻ നി​ശ​ബ്ദ​മാ​കും
Wednesday, August 16, 2017 8:07 AM IST
ല​ണ്ട​ൻ: ലോ​ക പ്ര​ശ​സ്ത​മാ​യ ബി​ഗ് ബെ​ന്നി​ന്‍റെ മ​ണി​യ​ടി​യൊ​ച്ച 2021 വ​രെ ഇ​നി കേ​ൾ​ക്കാ​നാ​വി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് മ​ണി​യ​ടി നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്.13.5 ട​ണ്‍ ഭാ​ര​മു​ള്ള അ​ഞ്ചു മ​ണി​ക​ളാ​ണ് മ​ണി​നാ​ദം മു​ഴ​ക്കു​ന്ന​ത്.

ക്ലോ​ക്കി​ലും അ​തി​ന്‍റെ ട​വ​റി​ലു​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. ജോ​ലി​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് വ​രാ​തി​രി​ക്കാ​നാ​ണ് മ​ണി​യ​ടി നി​ർ​ത്തി വ​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ല​ണ്ട​നി​ലെ വെ​സ്റ്റ് മി​ൻ​സ്റ്റ​റി​ൽ തേം​സ് ന​ദി​യു​ടെ ക​ര​യി​ൽ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു സ​മീ​പ​മാ​ണ് ബി​ഗ് ബെ​ൻ സ്ഥി​തി​ചെ​യ്യു​ന്ന​ത്. 157 വ​ർ​ഷ​മാ​യി ഓ​രോ മ​ണി​ക്കൂ​റി​ലും മു​ഴ​ങ്ങു​ന്ന​താ​ണ് ബി​ഗ് ബെ​ന്നി​ലെ മ​ണി. പാ​ല​സ് ഓ​ഫ് വെ​സ്റ്റ്മി​നി​സ്റ്റേ​ഴ്സ് എ​ലി​സ​ബ​ത്ത് ട​വ​ർ എ​ന്നാ​ണ് 2012 മു​ത​ൽ ഇ​തി​ന്‍റെ ഒൗ​ദ്യോ​ഗി​ക നാ​മം. ഗോ​ഥി​ക് റി​വൈ​വ​ൽ വാ​സ്തു​വി​ദ്യ രീ​തി​യി​ൽ 1859 മേ​യ് 31 ന് ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ക്ലോ​ക്ക് ട​വ​റി​ന് 96.3 മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ