ജർമനിയിലെ നീഡർസാക്സണ്‍ സംസ്ഥാനത്ത് സ്കൂളുകളിൽ ബുർഖ നിരോധിച്ചു
Thursday, August 17, 2017 3:44 AM IST
ഹാനോവർ: ജർമൻ സംസ്ഥാനം നീഡർസാക്സണ്‍ സ്കൂളുകളിൽ ബുർഖ നിരോധിച്ച് നിയമം പാസാക്കി. ബുർഖ ധരിച്ച് പരിപൂർണമായി ശരീരഭാഗങ്ങളും, മുഖവും മറച്ചുള്ള വസ്ത്രധാരണം നീഡർസാക്സണ്‍ സംസ്ഥാനത്തെ സ്തൂളുകളിൽ നിരോധിച്ച് നിയമസഭയാണ് ഈ നിയമ നിർമാണം നടത്തിയത്.

ഓസ്നാംബൂർക്കിലെ ഒരു സ്കൂളിൽ ബുർഖ ധരിച്ച് പരിപൂർണമായി ശരീരഭാഗങ്ങളും, മുഖവും മറച്ച് പല വിദ്യാർത്ഥിനികളും വരുന്നത് സ്കൂൾ അധികാരികൾ വിലക്കി. ഇതിനെതിരെ ഈ വിദ്യാർത്ഥിനികളും അവരുടെ രക്ഷിതാക്കളും പ്രതിക്ഷേധിക്കുകയും പരാതി നൽകുകയും ചെയ്തു. തുടർന്ന് സ്ക്കൂൾ അധികാരികളും, രക്ഷാകർത്തണ്ട സംഘടനയും സംസ്ഥാന ഗവർമെന്‍റിന് പരാതി നൽകി. ഇതിനെ തുടർന്നാണ് നിയമസഭയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഏകകണ്ഠമായി സ്ക്കൂളുകളിൽ ബൂർക്കാ നിരോധന നിയമം പാസാക്കിയത്.

ജർമനിയിലെ മറ്റു പല സംസ്ഥാനങ്ങളിലും ബുർഖ ധരിച്ച് സ്ക്കൂളുകളിൽ വിദ്യാർത്ഥിനികൾ വരുന്നുണ്ട്. നീഡർസാക്സണ്‍ സംസ്ഥാന നിയമസഭയുടെ ബുർഖ നിരോധന നിയമത്തെക്കുറിച്ച് മറ്റ് സംസ്ഥാനങ്ങളും ചിന്തിക്കുന്നതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ കോണ്‍ഫ്രൻസ് വക്താവ് ബോറിസ് റൈൻ പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍