ഒഐസിസിയുടെ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമായി, ചാണ്ടി ഉമ്മൻ മുഖ്യാതിഥി
Thursday, August 17, 2017 3:45 AM IST
ലണ്ടൻ: ഭാരതസ്വാതന്ത്ര്യദിനത്തിന്‍റെ വാർഷികാഘോഷം ഒഐസിസിയുടെ നേതൃത്വത്തിൽ ക്രോയിഡോണിൽ വച്ച് നടന്നു. കണ്‍വീനർ ടി ഹരിദാസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിനു ജോയിന്‍റ് കണ്‍വീനർ കെ.കെ മോഹൻദാസ് സ്വാഗതവും റീജിയണൽ സെക്രട്ടറി ബേബികുട്ടി ജോർജ് നന്ദിയും പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തിൽ സ്വാതന്ത്ര ലബ്ദിക്ക് ശേഷം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കേരളം നേടിയ വികസനവും ചാണ്ടി ഉമ്മൻ എടുത്തു പറഞ്ഞു.കേരളത്തെ ഇന്ത്യയുടെ മാതൃക സംസ്ഥാനമാക്കി മാറ്റുവാൻ കക്ഷി രാഷ്ട്രീയം മറന്നു കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അതിൽകൂടി മാത്രമേ വികസനങ്ങളുംവ്യെവസായങ്ങളും ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.കേരളത്തിന്‍റെ വളർച്ചക്കും സാന്പത്തിക ഭദ്രതക്കും പ്രെവാസികൾക്കുള്ള പങ്ക് പ്രത്യേകം എടുത്തു പറഞ്ഞു.വിഴിഞ്ഞം തുറമുഖം കൊണ്ട് കേരത്തിനുണ്ടാകുന്ന വികസന സാധ്യതകളെ മുരടിപ്പിക്കുന്നതു ഓരോ മലയാളിക്കുമുണ്ടാകുന്ന നഷ്ടബോധത്തെ തിരിച്ചറിയണമെന്നും മതർഷിപ്പ് കേരളത്തിലെത്തുന്നതോടുകൂടി കേരളം സ്വയം പര്യാപ്തതയിൽ എത്തുമെന്നും ചാണ്ടി ഉമ്മൻ സൂചിപ്പിച്ചു. ഒഐസിസി നേതാക്കളായ ബിജു കല്ലന്പലം ബിജു,സുനിൽ രവീന്ദ്രൻ.മിഹേഷ് മിച്ചം,ജവാഹർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.