സ്പെയിൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിഅർപ്പിച്ച് യുഎൻ സുരക്ഷാ കൗൺസിൽ
Saturday, August 19, 2017 7:34 AM IST
ജനീവ: സ്പെയിനിൽ കാ​​റ്റ​​ലോ​​ണി​​യ പ്ര​​വി​​ശ്യ​​യി​​ലെ ബാ​​ഴ്സ​​ലോ​​ണ, കാം​​ബ്രി​​ൽ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഉണ്ടായ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ. മരിച്ചവരോടുള്ള ആദരസൂചകമായി കൗൺസിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു. ആക്രമണത്തെ സുരക്ഷ കൗൺസിൽ ശക്തമായി അപലപിക്കുകയും ചെയ്തു. യമൻ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നതെങ്കിലും സ്പെയിൻ വിഷയവും ചർച്ചയ്ക്ക് വന്നു.

ബാ​​ഴ്സ​​ലോ​​ണ​​യി​​ലെ തെ​​രു​​വി​​ലും, ഇവിടെ നിന്ന് 120 കിലോമീറ്റർ ദൂരെയുള്ള കാം​​ബ്രി​​ൽ​​സി​​ലും ഭീ​​ക​​ര​​ർ കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ നേ​​ർ​​ക്ക് വാ​​ൻ ഓ​​ടി​​ച്ചു​​ക​​യ​​റ്റുകയായിരുന്നു. രണ്ടിടത്തെ ആക്രമണങ്ങളിലുമായി 14 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.