ബ്രി​സ്ക​ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന്
Saturday, August 19, 2017 8:20 AM IST
ബ്രി​സ്റ്റോ​ൾ: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണ​സ​ദ്യ​യി​ലൂ​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ ബ്രി​സ്ക (ബ്രി​സ്റ്റോ​ൾ കേ​ര​ളൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ) യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് ന​ട​ക്കും.

വി​വി​ധ പ്രാ​ദേ​ശി​ക അ​സോ​സി​യേ​ഷ​നു​ക​ളും ബ്രി​സ്ക അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​ത്. സ​ദ്യ​ക്ക് ശേ​ഷ​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ബ്രി​സ്റ്റോ​ളി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും പ്രാ​തി​നി​ധ്യം ല​ഭി​ക്കും. ആ​ർ​ട്സ് സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ ലോ​ന​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദീ​പ് കു​മാ​റും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്യു​ന്ന​ത്. ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ചീ​ട്ടു​ക​ളി മ​ത്സ​ര​വും പ​ര​ന്പ​രാ​ഗ​ത നാ​ട​ൻ മ​ത്സ​ര​ങ്ങ​ളും ഓ​ഗ​സ്റ്റ് 27 ന് ​ന​ട​ക്കും. വ​ടം​വ​ലി മ​ത്സ​രം ഓ​ണ​സ​ദ്യ​ക്ക് ശേ​ഷം ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് മാ​നു​വ​ൽ മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ​സ​ണ്‍ മേ​നാ​ച്ചേ​രി, ട്ര​ഷ​റ​ർ ബി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജെ​ഗി ജോ​സ​ഫ്