വാ​ട്ട​ർ​ഫോ​ർ​ഡി​ൽ സം​യു​ക്ത തി​രു​നാ​ൾ 26 ന്
Saturday, August 19, 2017 8:21 AM IST
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റേ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ഓ​ഗ​സ്റ്റ് 26ന് (​ശ​നി) ന​ട​ക്കും. വാ​ട്ട​ർ​ഫോ​ർ​ഡ് ന്യൂ​ടൗ​ണ്‍ De La Salle College ൽ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് എ​സ്എം​സി​സി കോ​ർ​ക്ക് ചാ​പ്ലി​ൻ ഫാ. ​സി​ബി അ​റ​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ചാ​പ്ലി​ൻ ഫാ. ​ജോ​ണ്‍ ഫി​ലി​പ്പ് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞും പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

പൊ​തു​സ​മ്മേ​ള​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ൻ​ഡ് സെ​ന്‍റ് ബെ​നി​ൽ​ഡ്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ലി​യാം പ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: ജ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ