ബാ​ഴ്സ​ലോ​ണ ആ​ക്ര​മ​ണം: മു​ഖ്യ​പ്ര​തി കൊ​ല്ല​പ്പെ​ട്ടു
ബാ​ഴ്സ​ലോ​ണ: സ്പെ​യ്നി​ലെ ബാ​ഴ്സ​ലോ​ണ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​ൻ എ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്ന മൗ​സ ഒൗ​ക​ബി​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. ആ​ദ്യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ കാം​ബ്രി​ൽ​സി​ൽ മ​റ്റൊ​രു ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ഭീ​ക​ര​രു​ടെ ശ്ര​മ​ത്തി​നി​ടെ അ​ഞ്ച് ഭീ​ക​ര​രെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നി​രു​ന്നു. ഇ​തി​ലൊ​രാ​ൾ ഒൗ​ക​ബി​ർ ആ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ബാ​ഴ്സ​ലോ​ണ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒൗ​ക​ബി​ർ അ​ട​ക്കം നാ​ലു പേ​രെ അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി​ക്ക​ഴി​ഞ്ഞു.

ഒൗ​ക​ബി​ർ വാ​ട​ക​യ്ക്കെ​ടു​ത്ത വാ​നാ​ണ് ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ഇ​തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​സ് ലാ​മി​ക് സ്റ്റേ​റ്റ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ