ഡൽഹി ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രോത്സവം: കലാ സാംസ്കാരിക പരിപാടികൾ
Sunday, August 20, 2017 12:21 AM IST
ന്യൂഡൽഹി : ഡൽഹി മലയാളികളുടെ ഉത്സവ കാലമായ മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തോടനുബന്ധിച്ചു കേരളത്തിൽ നിന്നും പ്രത്യേകം എത്തിച്ചേരുന്ന പ്രഗത്ഭ കലാകാര·ാരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന വിവിധ കലാ സാംസ്കാരിക പരിപാടികളുടെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു.

കൊടിയേറ്റ ദിവസമായ 20-നു (ഞായർ) രാവിലെ ഒന്പതിന് ഗുരുവായൂരപ്പൻ അക്ഷര സ്ളോകസമിതിയുടെ അക്ഷര സ്ളോക സദസ്, 10:30-നു നാട്യ ഗുരുക്കളായ രാധാ മാരാർ, രാജേശ്വരി മേനോൻ, സ്വാഗതാ സെൻ പിള്ള, ശാലിനി പ്രശാന്ത്, ഡോ. ജയപ്രഭ മേനോൻ തുടങ്ങിയരുടെ ശിഷ്യർ അവതരിപ്പിക്കുന്ന നൃത്യാഞ്ജലി, വൈകുന്നേരം അഞ്ചിനു നീലേശ്വരം സന്തോഷ് മാരാർ, കലാനിലയം സതീഷ് മാരാർ എന്നിവരുടെ ഡബിൾ തായന്പക, രാത്രി ഒന്പതിനു ന്യൂഡൽഹി ഇന്‍റർനാഷണൽ കഥകളി കേന്ദ്രത്തിന്‍റെ രുഗ്മിണി സ്വയംവരം കഥകളി, 21-ന് (തിങ്കൾ) രാവിലെ ഏഴിനു ഒറ്റപ്പാലം സത്യനാരായണനും സംഘത്തിന്‍റെയും പുള്ളുവൻ പാട്ട്, 10-ന് കോതമംഗലം ഹരിശ്രീ കലാ സമിതിയുടെ കുറത്തിയാട്ടം, വൈകുന്നേരം ഏഴിനു സരോജ് ഭാസ്കരൻ തൊടുപുഴയുടെ സംവിധാനത്തിൽ ഡൽഹി നാടക വേദി അവതരിപ്പിക്കുന്ന ഒരു നേരറിവ് നാടകം , ഉത്സവബലി ദിവസമായ 22-നു (ചൊവ്വാഴ്ച) ആർട്ടിസ്റ് മുളന്തുരുത്തി സത്കലാ വിജയന്‍റെ വരയും നാട്ടുമൊഴിയും, വൈകുന്നേരം ഏഴിനു ഡോ. പളനി നയിക്കുന്ന ഇസയ് സംഗമം താളവാദ്യക്കച്ചേരി, 23-നു (ബുധൻ) വിദൂഷകരത്നം ഡോ.ഇടനാട് രാജൻ നന്പ്യാരുടെ ചാക്യാർ കൂത്ത്, വൈകുന്നേരം ഏഴിനു പയ്യാവൂർ നാരായണ മാരാരും സംഘവും നയിക്കുന്ന സിംഗിൾ തായന്പക, 24-ന് (വ്യാഴം) വി.സായ് പ്രസന്ന, ഗോകുൽ, ഹരികേശവ് എന്നിവരുടെ വയലിൻ സമഷ്ടി, വൈകുന്നേരം ഏഴിനു കൊല്ലം പുളിമാത്ത് ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന രാധാ സമേധാ കൃഷ്ണാ കഥാപ്രസംഗം, 25-ന് (വെള്ളി) വിനായക ചതുർത്ഥി ദിവസം കാവിൽ ഉണ്ണിക്കൃഷ്ണ വാര്യരും പാർട്ടിയും നടത്തുന്ന കുടുക്ക വീണക്കച്ചേരി, വൈകുന്നേരം ഏഴിനു കണ്ണൂർ മാധവൻ നന്പൂതിരിയും സംഘവും നടത്തുന്ന ട്രിപ്പിൾ തിടന്പ് നൃത്തം, 26-നു (ശനി) പള്ളിവേട്ട ദിവസം വിഷ്ണുപ്രിയ നാട്യാലയത്തിന്‍റെ നൃത്തശിൽപ്പം (നൃത്ത സംവിധാനം ഗുരു ബാലകൃഷ്ണ മാരാർ), വൈകുന്നേരം ഏഴിനു കൽപ്പാത്തി ബാലകൃഷ്ണൻ & പാർട്ടിയുടെ സിംഗിൾ തായന്പക, 27-നു (ഞായർ) ആറാട്ട് ദിവസം മൂഴിക്കുളം ഹരികൃഷ്ണനും എറണാകുളം കാവിൽ അജയനും നടത്തുന്ന സോപാന സംഗീതം എന്നിവയായാണ് പ്രമുഖ കലാ പരിപാടികൾ.

ലക്ഷാർച്ചനയും കളഭാഭിഷേകവും നടന്ന ഓഗസ്റ്റ് 18-നു (വെള്ളി) പുഷ്പാ ഗോപൻ, ഗാസിയാബാദിന്‍റെ ജ്ഞാനപ്പാനാലാപനവും , മജീഷ്യൻ വിൽസണ്‍ ചന്പക്കുളം ഫരീദാബാദിന്‍റെ മായാജാലവും 19-നു (ശനി) കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിച്ച കല്യാണ സൗഗന്ധികം ഓട്ടൻ തുള്ളലും, സിനി സീരിയൽ താരം എ.കെ. ആനന്ദ് സംവിധാനം ചെയ്ത തിരുവനന്തപുരം അക്ഷയശ്രീയുടെ ’കുംഭ കർണ്ണൻ’ ബാലെ തുടങ്ങിയവയും നടന്നു. (ഇന്നലെ നടന്ന ഓട്ടൻ തുള്ളൽ. ചിത്രങ്ങൾ : മനോജ് ദൃശ്യചാരുത, മയൂർ വിഹാർ).

റിപ്പോർട്ട്: പി.എൻ. ഷാജി