ദന്പതികൾക്കായി വിവാഹജീവിത രജതജൂബിലി ആഘോഷം
Monday, August 21, 2017 7:05 AM IST
ന്യൂഡൽഹി: ഡൽഹി അതിരൂപതയിലെ ഫാമിലി കമ്മീഷന്‍റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ വിവാഹജീവിതത്തിന്‍റെ 25 വർഷം പൂർത്തിയാക്കിയ ദന്പതികൾക്കായി ജൂബിലി ആഘോഷം സംഘടിപ്പിച്ചു. ന്യൂഡൽഹി സുഖ്ദേവ് വീഹാറിൽ ഓഗസ്റ്റ് 19, 20 തീയതികളിലായാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സംസ്കാരിക ചടങ്ങിൽ ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ കൂട്ടോ, ഫ്രാൻസിസ് മാർപാപ്പയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി ഫാമിലി കമ്മീഷൻ തയ്യാറാക്കിയ 'ദ ജോയ് ഓഫ് ലൗവ് ഫാമിലീസ്' ബുക്ക് ലെറ്റ് പുറത്തിറക്കി. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മണിമല, പ്രോഗ്രാം കണ്‍വീനർ ടി.കെ ദേവസ്യ എന്നിവർക്ക് ഡോ. അനിൽ കൂട്ടോ ബുക്ക് ലെറ്റിന്‍റെ കോപ്പികൾ കൈമാറി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്