ഫാ.ഡേവിസ് പട്ടത്ത് അയർലണ്ടിലെത്തി; നിത്യ ജീവൻ ബൈബിൾ കണ്‍വൻഷൻ 2017ന് ലിമെറിക്കിൽ ചൊവ്വാഴ്ച തുടക്കമാകും
Monday, August 21, 2017 8:27 AM IST
ഡബ്ലിൻ: ലിമെറിക്ക് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ന്ധനിത്യജീവൻ ബൈബിൾ കണ്‍വൻഷൻ 2017ന് ലിമെറിക്ക്, പാട്രിക്സ്വെൽ റേസ്കോഴ്സ് ഓഡിറ്റിറിയത്തിൽ ചൊവ്വാഴ്ച തുടക്കമാകും.

ബൈബിൾ കണ്‍വൻഷൻ നയിക്കുന്ന തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടർ ഫാ.ഡേവിസ് പട്ടത്തിലിനും സംഘത്തിനും ഡബ്ലിൻ എയർപോർട്ടിൽ സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഓഗസ്റ്റ് 22,23,24 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് കണ്‍വൻഷൻ നടക്കുന്നത്. കണ്‍വൻഷനോടനുബന്ധിച്ച് സ്പിരിച്വൽ ഷെയറിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . സെഹിയോൻ മിനിസ്ട്രി യുകെയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ധ്യാനവും നടക്കും.

ബൈബിൾ കോണ്‍വൻഷനിൽ പങ്കെടുത്ത് ആത്മീയമായ ഉണർവും ചൈതന്യവും പ്രാപിക്കുന്നതിലേക്കായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ഫാ.റോബിൻ തോമസ് (0894333124),
ബിജു തോമസ് ചെത്തിപ്പുഴ (0877650280),
ജോജോ ദേവസി(0877620925),
യാക്കോബ് മണവാളൻ (0874100153) എന്നിവരുമായി ബന്ധപ്പെടുക .

റിപ്പോർട്ട്: ജെയ്സൺ ജോസഫ്