ബാഴ്സലോണ ആക്രമണം: 11 പ്രതികളും ഒരേ നാട്ടിൽ നിന്ന്
Monday, August 21, 2017 8:28 AM IST
ബാഴ്സലോണ: ജനക്കൂട്ടത്തിനിടയിലേക്ക് വാൻ ഇടിച്ചു കയറ്റി 13 പേരെ കൊന്ന സംഭവത്തിലെ 12 പ്രതികളിൽ 11 പേരും ഒരേ പട്ടണത്തിൽ നിന്ന്. പൈറെനീസ് എന്ന കുടിയേറ്റക്കാരുടെ സാന്നിധ്യം ഏറെയുള്ള പട്ടണമാണിത്. ഇവിടത്തെ ജനസംഖ്യയിൽ പത്തിലൊന്നും കുടിയേറ്റക്കാരാണ്.

ആക്രമണത്തിനുള്ള ഗൂഢാലോചന നടന്നതും ഇതേ പട്ടണത്തിൽ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഫ്രഞ്ച് അതിർത്തിക്കടുത്ത് വടക്കൻ സ്പെയ്നിലാണ് ഈ പട്ടണം. ഇവിടത്തെ റിപോളിലാണ് ഭീകരവാദ സെൽ പ്രവർത്തിച്ചിരുന്നതെന്നും കരുതുന്നു.

പ്രതികളായ മൗസ ഒൗകബിറും മുഹമ്മദ് ഹൈചാമിയും ഒരേ അപ്പാർട്ട്മെന്‍റ് കോംപ്ലക്സിലാണ് താമസിച്ചിരുന്നത്. ഇരുവരും കാംബ്രിൽസിലെ ആക്രമണ ശ്രമത്തിനിടെ പോലീസിന്‍റെ വെടിയേറ്റു മരിച്ചു. പ്രതികളിൽ ഒരാളെ മാത്രേമേ ഇനി പിടികൂടാനുള്ളൂ എന്നും പോലീസ് പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ