മറിയാമ്മ മാത്യു മുരിക്കനാനിക്കൽ നിര്യാതയായി
Wednesday, August 23, 2017 1:24 AM IST
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ ചാരിറ്റി ട്രസ്റ്റ് ചെയർമാൻ മാത്യൂസ് കിഴക്കേകരയുടെ ഭാര്യാ മാതാവ് മറിയാമ്മ മാത്യു മുരിക്കനാനിക്കൽ നിര്യാതയായി. തിരുവനതപുരം, വെള്ളറട, അന്പൂരി പരേതനായ മുരിക്കനാനിക്കൽ മാത്യുവിന്‍റെ ഭാര്യയാണ് മറിയാമ്മ. പരേത മണിമല വാലുമണ്ണേൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30 ന് അന്പൂരി സെന്‍റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും.

മക്കൾ: ത്രേസ്യാമ്മ വർഗ്ഗിസ്, എം.എം. ജോണ്‍ (റിട്ട. ഹെഡ് മാസ്റ്റർ), ലീലാമ്മ വർഗ്ഗിസ്, ക്ലാരമ്മ കിഴക്കേകര(വിയന്ന), ജോസ് മുരിക്കനാനിക്കൽ (വിയന്ന), വത്സമ്മ പുതിയേടം (വിയന്ന), എൽസി ബിജു.

മരുമക്കൾ: വി.ജെ വർഗ്ഗിസ് (പരേതൻ), ലീലാമ്മ മാരശ്ശേരിൽ, എ. ഫ്രാൻസിസ് (റിട്ട. പ്രിൻസിപ്പാൾ), മാത്യൂസ് കിഴക്കേക്കര (വിയന്ന), സാലിയമ്മ ഒളശയിൽ, ടോമി പുതിയേടം(ഓസ്ട്രിയ), ബിജു ലൂക്കോസ് (മസ്കറ്റ്).

മറിയാമ്മ മാത്യു മുരിക്ക നാലിക്കന്‍റെ വേർപാടിൽ വിയന്ന മലയാളി അസോസിയേഷൻ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തിയതായി പ്രസിഡന്‍റ് സോണി ചെന്നുംകര അറിയിച്ചു

വിശദവിവരങ്ങൾക്ക് . 0091 944 6849 970 , 0091 9496 132 484 , 0043 6991 515 2535

റിപ്പോർട്ട്: ഷിജി ചീരംവേലിൽ