ജാസി ഗിഫ്റ്റിനും മുരുകൻ കാട്ടാക്കടയ്ക്കും മെൽബണ്‍ എയർപോർട്ടിൽ സ്വീകരണം
Friday, August 25, 2017 6:07 AM IST
മെൽബണ്‍: മലയാളി അസോസിയേഷൻ ഓഫ് വിക്ടേറിയായുടെ ഓണാഘോഷത്തോട്ടനുബന്ധിച്ച് മെൽബണ്‍ എയർപോർട്ടിലെത്തിയ പ്രമുഖ സംഗീതജ്ഞൻ ജാസി ഗിഫ്റ്റിനും കവി മുരുകൻ കാട്ടാക്കടയ്ക്കും പ്രമുഖ പാട്ടുകാരി ഹരിത ബാലകൃഷ്ണനും എയർപോർട്ടിൽ മലയാളി അസോസിയേഷൻ വരവേൽപ്പ് നൽകി.

ഞായറാഴ്ച മെൽബണിലെ സ്പ്രിംഗ് വെയിൽ ടൗണ്‍ഹാളിൽ നടക്കുന്ന ഓണത്തിന് വിശിഷ്ടാഥികളായാണ് ഇവർ എത്തിയത്. ഞായാറാഴ്ച രാവിലെ വടംവലിയോടെ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ടാണ് സമാപിക്കുക. അത്തപ്പൂക്കള മൽസരവും വ്യത്യസ്തതയാർന്ന കലാ പരിപാടികളും വിഭവ സമ്യദ്ധമായ ഓണസദ്യയും ഇതിനോടകം ഒരുക്കിയിട്ടുണ്ട്. വിശിഷ്ടാഥിതികളെ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് തന്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും കമ്മറ്റിയംഗംങ്ങളായ ഗോപകുമാർ, തോമസ് ജേക്കബ് എന്നിവർ സ്വീകരിച്ചു.