ഡൽഹി മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷൻ 23മത് വാർഷികം നടത്തി
Friday, August 25, 2017 7:10 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷൻ 23മത് വാർഷികം ഗോൾ ഡാക് ഖാനയിൽ ഡിഎംഎൽസിഎ ചാപ്ലൈൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആഘോഷകരമായ കുർബ്ബാനയ്ക്കുശേഷം, പൊതുസമ്മേളനം നടന്നു. വൈസ് പ്രസിഡന്‍റ് അഡ്വ. ഡിസൂസ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. സ്റ്റാൻലി മൈക്കിൾ, എബി വർഗീസ്, ഫാ.അഗസ്റ്റിൻ കുര്യാപ്പിള്ളി എന്നിവർ സംസാരിച്ചു. ബിജു മാക്സി നന്ദിയും പറഞ്ഞു. തുടർന്ന് വരണാധികാരി ഫാ. വർഗീസ് ഒസിഡി അടുത്ത പ്രവർത്തന വർഷത്തേക്ക് അഡ്വ. ഡിസൂസ ഫിലിപ്പ് (പ്രസിഡണ്ട്), റെന്നി സേവ്യർ, മൈക്കിൾ ആന്‍റണി (വൈസ് പ്രസിഡന്‍റുമാർ), കുഞ്ഞുമോൻ പീറ്റർ (ജനറൽ സെക്രട്ടറി), കുഞ്ഞുമോൻ എൻ.എക്സ്., മേഴ്സി ബാബു (ജോയിന്‍റ് സെക്രെട്ടറിമാർ), ഷിബു സേവ്യർ (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കുട്ടികളുടെ വിവിധ ഇനം കലാപരിപാടികൾ നടന്നു. കഴിഞ്ഞ വർഷത്തെ മികച്ച സോണിനുള്ള ഫ്രാൻസിസ് മെമ്മോറിയൽ റോളിംഗ് ട്രോഫി മയൂർ വിഹാർ ഏരിയ സ്വന്തമാക്കി. 2016 17 അധ്യയന വർഷത്തിൽ 10ലും, 12ലും മികച്ച മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്