"പൊ​ന്നോ​ണ നി​ലാ​വ്' സെ​പ്റ്റം​ബ​ർ ഏ​ഴി​ന്
Monday, August 28, 2017 6:16 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം "​പൊ​ന്നോ​ണ നി​ലാ​വ്’ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് (വ്യാ​ഴം) വൈ​കു​ന്നേ​രം 5.30 മു​ത​ൽ സി​രി​ഫോ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര ടെ​ക്സ്റ്റെ​ൽ​സ് മ​ന്ത്രി സ്മൃ​തി ഇ​റാ​നി മു​ഖ്യാ​തി​ഥി​യും ഡി​ഡി​എ ലാ​ൻ​ഡ് ക​മ്മീ​ഷ​ണ​ർ ആ​ർ. സു​ബു (ഐ​എ​എ​സ്) വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രി​ക്കും. രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ഡി​എം​എ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​എം​എ പ്ര​സി​ഡ​ന്‍റ് സി.​എ. നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, ന്ധ​പൊ​ന്നോ​ണ നി​ലാ​വ്’’​ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സി. ​കേ​ശ​വ​ൻ കു​ട്ടി, വി​നോ​ദി​നി ഹ​രി​ദാ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ​ച്ച്. ആ​ചാ​രി, ട്ര​ഷ​റ​ർ സി.​ബി. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ച​ട​ങ്ങി​ൽ 2016-17 വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കും. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ആ​ർ​കെ പു​രം സെ​ക്ട​ർ 4ലെ ​ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ ന​ട​ക്കു​ന്ന പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ഡി​എം​എ അ​നു​കൂ​ൽ മേ​നോ​ൻ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും.

ഡി​എം​എ കേ​ന്ദ്ര​ക​മ്മി​റ്റി അ​വ​ത​രി​പ്പി​ക്കു​ന്ന രം​ഗ​പൂ​ജ​യും വി​വി​ധ ഏ​രി​യ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ദൃ​ശ്യ​ശ്രാ​വ്യ ക​ലാ​സൃ​ഷ്ടി​ക​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: 26195511.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി