സാ​ൻ​ജോ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ആ​രം​ഭി​ച്ചു
Thursday, August 31, 2017 8:08 AM IST
ബം​ഗ​ളൂ​രു: ബാ​ബു​സാ​പാ​ള​യ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തിെ നേ​തൃ​ത്വ​ത്തി​ൽ സാ​ൻ​ജോ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മാ​ണ്ഡ്യ രൂ​പ​ത​യി​ലെ സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ അം​ഗ​ങ്ങ​ൾ​ക്കാ​യാ​ണ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ഞ്ഞൂ​റോ​ളം അം​ഗ​ങ്ങ​ൾ സൊ​സൈ​റ്റി​യി​ൽ ഉ​ണ്ട ്. അം​ഗ​ങ്ങ​ൾ​ക്കു വി​വി​ധ​ത​രം പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യി​തി​ട്ടു​ണ്ട ്.

ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന സാ​ൻ​ജോ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ബാ​ബു​സാ​പാ​ള​യ ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ന്േ‍​റാ മം​ഗ​ല​ത്ത് നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ആ​യി ജേ​ക്ക​ബ് പ​നം​താ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. എ.​വി. സെ​ബാ​സ്റ്റ്യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ. ​എം. അ​ഗ​സ്റ്റി​ൻ (സെ​ക്ര​ട്ട​റി), ഉൗ​ർ​സ​ല സ​ണ്ണി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബി​ജു അ​ഗ​സ്റ്റി​ൻ പ​ട്ടാ​ണി (ട്ര​ഷ​റ​ർ), ജ​സ്റ്റി ജോ​സ​ഫ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. അ​തോ​ടൊ​പ്പം ത​ന്നെ 13 അം​ഗ ഭ​ര​ണ​സ​മി​തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.