ധർമാരാം ഫൊറോനാ ദേവാലയത്തിൽ എട്ടുനോന്പ് ആചരണം
Monday, September 4, 2017 2:23 AM IST
ബംഗളൂരു: പരിശുദ്ധ കന്യകാമറിയത്തിൻറെ ജനനതിരുനാളിനൊരുക്കമായുള്ള എട്ടുനോന്പാചരണത്തിന് ധർമാരാം സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ തുടക്കമായി. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ജപമാലയും ദിവ്യബലിയും തുടർന്ന് എട്ടുനോന്പ് പ്രാർഥനയും ഉണ്ടായിരിക്കും. ഓരോ ദിവസവും നിശ്ചയിക്കപ്പെട്ട വാർഡുകളും കോണ്‍വെൻറുകളും ജപമാലയ്ക്ക് നേതൃത്വം നൽകും.

സെപ്റ്റംബർ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനതിരുനാൾ ആഘോഷിക്കും. വൈകുന്നേരം അഞ്ചിന് ജപമാലയും ആഘോഷമായ ദിവ്യബലിയുംവചനസന്ദേശവും എട്ടുനോന്പ് പ്രാർഥനയും പ്രദക്ഷിണവും ഉണ്ടായിരിക്കും.