മ​ഴ​യി​ല്ല; ഓ​സ്ട്രേ​ലി​യ​യി​ല്‍ കാ​ട്ടു​തീ ഭീ​ഷ​ണി
Wednesday, September 6, 2017 2:47 AM IST
സി​ഡ്നി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ഓ​സ്ട്രേ​ലി​യ​യി​ലെ വ​ന​മേ​ഖ​ല കാ​ട്ടു​തീ ഭീ​ഷ​ണി​യി​ൽ. കാ​ട്ടു​തീ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്റ്റേ​റ്റ് ഫ​യ​ർ ക​മ്മീ​ഷ​ണ​ർ​മാ​രും കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്ത യോ​ഗം നി​ർ​ദേ​ശി​ച്ചു. വ​നാ​ന്ത​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

മ​ഴ ക​യ്യൊ​ഴി​ഞ്ഞ​തോ​ടെ രാജ്യത്തിന്‍റെ കി​ഴ​ക്ക്, തെ​ക്ക് മേ​ഖ​ല​ക​ളെ​ല്ലാം വ​രണ്ടു. വി​ക്ടോ​റി​യ​യു​ടെ കി​ഴ​ക്ക മേ​ഖ​ല​ക​ളി​ൽ കാ​ട്ടു തീയും ​പ​ട​ർ​ന്നി​രു​ന്നു. കാ​ട്ടു​തീ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​ന്‍ അ​ധി​കൃ​ത​ർ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്.