മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾക്ക് തിരുവോണനാളിൽ ഓണസദ്യ നൽകി
Wednesday, September 6, 2017 8:18 AM IST
മെൽബണ്‍: മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മ ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി തിരുവോണനാളിൽ സംഘടിപ്പിച്ച ഓണസദ്യ വിപ്ലവ ഗായിക പി.കെ മേദിനി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് അഡ്വ. അനസ് അലി, അന്പലപ്പുഴ ബ്ലോക്ക് സെക്രട്ടറി സജീർ, സിപിഐഎം കലവൂർ ബ്രാഞ്ച് സെക്രട്ടറി അരുണ്‍ ദാസ് എന്നിവർക്കു പുറമേ മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയെ പ്രതിനിധികരിച്ച് പ്രസിഡന്‍റ് തിരുവല്ലം ഭാസി, സോജൻ വർഗീസ്, അജിത ചിറയിൽ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ