വെ​സ്മ ഓ​ണാ​ഘോ​ഷ​വും പ​ത്താം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു
Friday, September 8, 2017 9:49 AM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വെ​സ്റ്റേ​ണ്‍ സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​വെ​സ്മ) പ​ത്താം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. വെ​ന്‍റ് വെ​ർ​ത്തി​ലെ റെ​ഡ് ഗം ​സ​മ്മേ​ള​ന​വേ​ദി​യി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ലി​ജോ ഡെ​ന്നി​സും സം​ഘ​വും ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച 'സ്വ​ർ​ഗ്ഗ​ത്തി​ന്‍റെ വാ​തി​ൽ​' എ​ന്ന ഹൃ​സ്വ​നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി. നൃ​ത്താ​ദ്ധ്യാ​പി​ക മ​ഞ്ജു ഒ​രു​ക്കി​യ ഭ​ര​ത​നാ​ട്യ​ത്തി​ൽ കു​ഞ്ഞു ന​ർ​ത്ത​കി​ക​ളു​ടെ പ്ര​ക​ട​ന​വും മ​ഞ്ജു ടീ​ച്ച​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ നൃ​ത്താ​വി​ഷ്ക്കാ​ര​വും ശ്ര​ദ്ധ​നേ​ടി. സ​ന്തോ​ഷ് പു​ത്ത​ൻ​വീ​ട്ടി​ലാ​ണ് മാ​വേ​ലി​യാ​യി വേ​ഷ​മി​ട്ട​ത്.

ശ്രു​തി, മീ​ര, അ​ന്നാ ബി​ജു, സൗ​മ്യ, ശ്രീ​ചി​ത്ര, സ്വേ​താ, ക്രി​സ്റ്റ, ദി​യ, നി​കി​ത, റി​യ, ജെ​സ്ന, ഗ്രാ​ഷ്യ, വെ​യ്ഗ, നി​കി​ത, ജാ​ന​കി, കെ​സി​യ, ഇ​വാ​ന, ആ​ൻ​ജെ​ലി​ൻ, രാ​മാ​ന​ന്ദ്, ഹ​ർ​ഷ​ൻ, താ​ർ​ഷി​ക, വി​മ​ൽ, ഷീ​ല നാ​യ​ർ, ആ​രോ​ണ്‍, ആ​ൽ​ബി, ഷാ​നി, നി​ത്യ ഇ​ള​ങ്കോ, ര​ഞ്ജി​ത്, ദീ​പ, ഷീ​ല, ജെ​സ്ന എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

മ​ക്ക​ളെ​യും പേ​ര​ക്കു​ട്ടി​ക​ളെ​യും സ​ന്ദ​ർ​ശി​ക്കു​വാ​ൻ സി​ഡ്നി​യി​ലെ​ത്തി​യ അ​പ്പൂ​പ്പ·ാ​രെ​യും അ​മ്മൂ​മ്മ​മാ​രേ​യും ച​ട​ങ്ങു​ക​ൾ​ക്കി​ടെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ച് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ജെ​യിം​സ് ജോ​സ​ഫ് ച​ട​ങ്ങു​ക​ൾ​ക്കു ന​ന്ദി പ​റ​ഞ്ഞു.

റിപ്പോർട്ട് : ജോ​ർ​ജ് വി​ൽ​സ​ണ്‍