ഡിഎംഎ മുൻകാല സാരഥികളെ ആദരിച്ചു
Saturday, September 9, 2017 7:12 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മുൻകാല സാരഥികളെ ആദരിച്ചു. രാവിലെ 11ന് ഡിഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ പ്രസിഡന്‍റുമാരായ കെ.പി.കെ. കുട്ടി, എ.വി. ഭാസ്കരൻ, എ.ടി. സൈനുദ്ദീൻ എന്നിവർക്ക് ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും ചേർന്ന് ഉൗഷ്മള സ്വീകരണം നൽകി.

ഡൽഹിയിൽ വീണ്ടും തിരിച്ചെത്തിയ കെ.പി.കെ.കുട്ടിയും ബംഗളൂവിൽ സ്ഥിരതാമസമാക്കിയ എ.വി. ഭാസ്ക്കരനും ഡൽഹി നിവാസിയായ എ.ടി. സൈനുദ്ദീനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

പ്രസിഡന്‍റ് സി.എ.നായർ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്‍റുമാരായ സി.കേശവൻകുട്ടി, വിനോദിനി ഹരിദാസ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച്. ആചാരി, ജോയിന്‍റ് ട്രഷറർ ടോണി കെ.ജെ., നിർവാഹക സമിതി അംഗങ്ങളായ സുജാ രാജേന്ദ്രൻ, അംബിക സുകുമാരൻ, ജി. തുളസിധരൻ, ഉഷാ സുധാകരൻ, രമാ സുനിൽ, ജെ. ശ്രീനിവാസൻ, മയൂർ വിഹാർ ഫേസ് 1 ഏരിയ സെക്രട്ടറി ശാന്തകുമാർ, മുൻ ട്രഷറർ പി. രവീന്ദ്രൻ, യു. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി