കേരള ഹിന്ദു സൊസൈറ്റി മെൽബണ്‍ ഓണം ആഘോഷിച്ചു
മെൽബണ്‍: കേരള ഹിന്ദു സൊസൈറ്റി മെൽബണും (KHSM) ഗ്രേറ്റർ ഡാൻഡിനോംഗ് സിറ്റി കൗണ്‍സിലും സംയുക്തമായി ഓണം ആഘോഷിച്ചു. സെപ്റ്റംബർ മൂന്നിന് സ്പ്രിംഗ്വേൽ ടൗണ്‍ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ നീണ്ടുനിന്നു.

ഓണാഘോഷത്തോടനുബന്ധിച്ച് 1400 പേർ ഓണസദ്യ ഉണ്ടു. തുടർന്ന് അൻപതോളം കലാപ്രതിഭകൾ ഒന്നിച്ചു അണിനിരന്ന നിയോഫ്യൂഷൻ പ്ലേ ന്ധശിവം’ അരങ്ങേറി. പൂക്കളം, ചെണ്ടമേളം, തിരുവാതിര, വിവിധ നൃത്തനൃത്യങ്ങളും മെൽബണ്‍ നിവാസികൾക്ക് മറക്കാനാവാത്ത ഒരു ഓണമാണ് സമ്മാനിച്ചത്.

റിപ്പോർട്ട്: വിജയകുമാരൻ