റോസ ഫിലിപ്പ് വെള്ളാപ്പള്ളിൽ നിര്യാതയായി
Wednesday, September 13, 2017 10:11 AM IST
സൂറിച്ച് (വിയന്ന): ഭരണങ്ങാനം മേവട പരേതനായ വെള്ളാപ്പള്ളിൽ വർക്കി ഫിലിപ്പിന്‍റെ ഭാര്യ റോസ (91) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ഭരണങ്ങാനം പൂവത്തോടടുള്ള മകൻ ഫ്രാൻസിസിന്‍റെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം പൂവത്തോട് സെന്‍റ് തോമസ് ചർച്ചിൽ.

മക്കൾ: മേരിക്കുട്ടി അജിത് (മുംബൈ), കെ.പി. ജോർജ് (പരേതൻ), കെ.പി. ഫ്രാൻസിസ് (പൂവത്തോട്), ആനി ജോർജ് (ന്യൂജേഴ്സി), ഈപ്പൻ ഫിലിപ്പ്(മേവട), ജോസഫ് ഫിലിപ്പ് (ബോബൻ) (ആറാവ്, സ്വിറ്റസർലൻഡ്), ഇമ്മാനുവൽ ഫിലിപ്പ് (മുംബൈ), റോയ് ഫിലിപ്പ് (വിയന്ന). മരുമക്കൾ: അജിത് ചെങ്ങംപാല, മേരി ജോർജ്, ഗ്രേസി ഫ്രാൻസിസ്, ജോർജ് കുന്നത്ത്, ഡെയ്സി ഈപ്പൻ, തെയ്യാമ്മ വെള്ളാപ്പള്ളിൽ, റാണി ഇമ്മാനുവൽ, ടെസി വെള്ളാപ്പള്ളിൽ.

ആറാവ് മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ സജീവാംഗമായ ബോബൻ വെള്ളാപ്പളളിയുടെ മാതാവിന്‍റെ നിര്യാണത്തിൽ സ്വിറ്റ്സർലൻഡിലെ വിവിധ സംഘടനകൾ അനുശോചിച്ചു.

വിവരങ്ങൾക്ക്: 91 8108778300.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ