ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, September 13, 2017 10:56 AM IST
റോം: ​ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ത്തി​ക്കാ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും സ​ലേ​ഷ്യ​ൻ സ​ഭാ പ്ര​തി​നി​ധി​ക​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും സ​ലേ​ഷ്യ​ൻ ന്യൂ​സ് ഏ​ജ​ൻ​സി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ത​ട്ടി​ക്കൊ​ണ്ടു പോ​യ​ശേ​ഷം മൂ​ന്ന് ത​വ​ണ തീ​വ്ര​വാ​ദി​ക​ൾ താ​വ​ളം മാ​റ്റി​യെ​ന്നും ത​ട​വി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും അ​വ​ർ മോ​ശ​മാ​യ പെ​രു​മാ​റ്റം ന​ട​ത്തി​യി​ല്ലെ​ന്നും റോ​മി​ൽ മാ​ധ്യ​മ​ങ്ങ​ളെ​ക​ണ്ട ഫാ. ​ഉ​ഴു​ന്നാ​ലി​ൽ പ്ര​തി​ക​രി​ച്ചു.

ഭീ​ക​ര​രു​ടെ പി​ടി​യി​ൽ നി​ന്നും മോ​ചി​ത​നാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഫാ.​ടോം ഒ​മാ​നി​ലെ മ​സ്ക​റ്റി​ൽ എ​ത്തി​യ​ത്. മ​സ്ക​റ്റി​ൽ നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ റോ​മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം റോ​മി​ലെ സ​ലേ​ഷ്യ​ൻ സ​ഭാ ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത​റി​ഞ്ഞ് ഒ​ട്ടേ​റെ പ്ര​മു​ഖ​ർ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. ദൈ​വ​ത്തി​നും മാ​താ​വി​നും ന​ന്ദി പ​റ​യു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ റോ​മി​ൽ സ​ലേ​ഷ്യ​ൻ സ​ഭാ ആ​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹം തു​ട​രു​ക​യാ​ണ്. അ​ടു​ത്ത ദി​വ​സം ത​ന്നെ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പ​തി​നെ​ട്ടു മാ​സം നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കും ശേ​ഷ​മാ​ണ് പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി​യും സ​ലേ​ഷ്യ​ൻ സ​ന്യാ​സ സ​ഭാം​ഗ​വു​മാ​യ ഫാ. ​ടോ​മി​ന്‍റെ മോ​ച​നം സാ​ധ്യ​മാ​യ​ത്. അ​ന്പ​ത്തി​യേ​ഴു​കാ​ര​നാ​യ ഫാ. ​ടോ​മി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യേ​ക്കും.