ബംഗളൂരു: കേരളസമാജം കന്റോണ്‍മെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം "ഓണസംഗമം 2017' ഈമാസം 17ന് ആർടി നഗർ തരളബാലു കേന്ദ്ര ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. സിനിമാതാരം മധു മുഖ്യാതിഥിയാകും. കേരളസമാജം കന്‍േറാണ്‍മെന്റ് സോണ്‍ ചെയർപേഴ്സണ്‍ രാധാ രാജഗോപാൽ അധ്യക്ഷത വഹിക്കും. കർണാടക ഭക്ഷ്യവിതരണവകുപ്പ് മന്ത്രി യു.ടി. ഖാദർ, മുൻ മന്ത്രി ദിനേഷ് ഗുണ്ടുറാവു, ഹെബ്ബാൾ എംഎൽഎ നാരായണ സ്വാമി, ബൈരതി സുരേഷ് എംഎൽസി, എഎസിസി അംഗം പി.സി. വിഷ്ണുനാഥ്, കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, കോർപ്പറേറ്റർമാരായ പ്രമീള ആനന്ദ്, പട്ടേൽ രാജശേഖരൻ, നാഗരാജ്, അബ്ദുൾ വാജിദ് തുടങ്ങിയവർ പ്രസംഗിക്കും.
ആഘോഷത്തോടനുബന്ധിച്ച് ചെണ്ടമേളം, കേരളസമാജം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഓണസദ്യ, പിന്നണി ഗായകൻ അൻവർ സാദത്തും ഐഡിയ സ്റ്റാർ സിംഗർ ലക്ഷ്മി ജയനും നയിക്കുന്ന ഗാനമേള എന്നിവയും അരങ്ങേറുമെന്ന് സോണ്‍ കണ്‍വീനർ ഹരികുമാർ, ഓണാഘോഷ കമ്മറ്റി ചെയർമാൻ കെ.പി.എസ് സുരേന്ദർ എന്നിവർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോണ്‍: 9686665995, 9731534331